ഹൂസ്റ്റൻ ∙ ഹൂസ്റ്റണിൽ നിന്നും സ്ഥലം മാറി പോകുന്ന വൈദികർക്ക് ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി. ഏപ്രിൽ മാസം 20 -നു സെന്റ് മേരിസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ വച്ച് കൂടിയ മീറ്റിംഗിൽ ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ. ഐസക് ബി പ്രകാശ് അധ്യക്ഷത വഹിച്ചു. ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വികാരിയും ഐസിഇസിഎച്ചിന്റെ മുൻ വൈസ് പ്രസിഡന്റുമായ റവ.ജേക്കബ് .പി. തോമസ്, ഇമ്മാനുവൽ മാർത്തോമാ ഇടവക വികാരി റവ. എബ്രഹാം വർഗീസ്, അസിസ്റ്റന്റ് വികാരി റവ. സജി ആൽബിൻ എന്നിവർക്കും കുടുംബത്തിനുമാണ് യാത്രയയപ്പു നൽകിയത്.
ഹൂസ്റ്റൻ മാർത്തോമ്മ ഇടവകകളിൽ സേവനം അനുഷ്ഠിച്ചതോടൊപ്പം ഹൂസ്റ്റൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയിലും സ്തുത്യർഹമായ സേവനമായിരുന്നു ഈ വൈദിക ശ്രേഷ്ഠരിൽ നിന്നും ലഭിച്ചത്. മൂവരുടെയും സ്ഥലം മാറ്റം ഹൂസ്റ്റൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിക്കു വലിയ നഷ്ടമാണെന്ന് ഐസിഇസിഎച്ച് പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സ്നേഹസൂചകമായി യാത്രയയപ്പ് ഉപഹാരവും നൽകി.

യോഗത്തിൽ ഐസിഇസിഎച്ച് വൈസ് പ്രസിഡന്റും സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരിയുമായ റവ.ഫാ.ജോൺസൻ പുഞ്ചക്കോണം, ഐസിഇസിഎച്ച് സ്പോർട്സ് കോർഡിനേറ്ററും സെന്റ് ജെയിംസ് ക്നാനായ യാക്കോബായ ഇടവക വികാരി റവ.ഫാ. എബ്രഹാം സക്കറിയ, ഐസിഇസിഎച്ച് വൊളന്റീർ ക്യാപ്റ്റൻ ഡോ.അന്ന.കെ.ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗം നടത്തി.
ഐസിഇസിഎച്ച് സെക്രട്ടറി എബി മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, വൊളന്റിയർ ക്യാപ്റ്റൻ നൈനാൻ വീട്ടിനാൽ, ഓഡിറ്റർ ജോൺസൻ എബ്രഹാം, പിആർഒ ജോജോ തുണ്ടിയിൽ എന്നിവർ യോഗത്തിനു നേതൃത്വം നൽകി.