കൊളംബോ: ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച്‌ സിവില്‍ വ്യോമയാന അതോറിറ്റിയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. പുതിയ തീരുമാനം പ്രവാസികള്‍ക്കടക്കം തിരച്ചടയാകും.

ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രകള്‍ വിലക്കിയതിനെ തുടര്‍ന്ന് പ്രവാസികള്‍ ശ്രീലങ്ക വഴി പോയിരുന്നു.