സംസ്ഥാനത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ശനിയാഴ്ച മുതല്‍ മെയ്് 16 വരെ സംസ്ഥാനത്ത് ലോക് ഡൗണ്‍ നടപ്പിലാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയര്‍ന്ന് സംസ്ഥാനത്തി സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ നിലവില്‍വരും.

നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മെയ് 16 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി അവശ്യസേവനങ്ങള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക. സംസ്ഥാനം പൂര്‍ണമായി അടച്ചിടുന്നതോടെ കൊറോണ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

പ്രതിദിന രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ആഴ്ചത്തേക്ക് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഒമ്ബത് ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

മിനി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാനായില്ല. പോലീസ് എത്ര നിയന്ത്രിച്ചിട്ടും ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാനുമായില്ല. പ്രത്യേകിച്ചും നഗരങ്ങളില്‍ ഓരോ ദിവസവും തിരക്ക് കൂടിവരികയായിരുന്നു. ഇതിനെ തുട്ര്‍ന്ന് സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുകയായിരുന്നു.