തിരുവനന്തപുരം: 45 വയസിനു മുകളില്‍ ഉള്ളവര്‍ വാക്സിനേഷനായി രെജിസ്റ്റര്‍ ചെയ്‌തു കാത്തിരിക്കുമ്പോഴും അനര്ഹര്ക്ക് പിന്‍വാതില്‍ വഴി വാക്സിന്‍ ലഭ്യമാക്കുന്നതായി പരാതി. സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കാണ് വാക്സിനേഷന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്ന് യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവന്‍ ആരോപിച്ചു. ഇതിന്റെ ഉദാഹരണമായി ചിന്താജെറോം എന്ന 34 കാരിയായ ഡിഫി നേതാവ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രവും പ്രശാന്ത് ശിവന്‍ പങ്കുവെച്ചു.

1987 ല്‍ ജനിച്ച ചിന്താ ജെറോമിനു 34 വയസ് ആയിട്ടേ ഉള്ളു. നിലവില്‍ കേരളത്തില്‍ 18 നും 45 നും ഇടയില്‍ പ്രായമായവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ല . നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്സിന്‍ 45 വയസിനു മുതിര്‍ന്നവര്‍ക്കാണ്. ചിന്ത ഒരു ആരോഗ്യ പ്രവര്‍ത്തകയല്ല, പോലീസോ, ആതുര സേവന രംഗത്തോ ഇല്ലെന്ന് മാത്രമല്ല പറയത്തക്ക ഒരു പണിയുമില്ല.

രജിസ്റ്റര്‍ ചെയ്ത സാധാരണക്കാര്‍ക്ക് കേന്ദ്രത്തില്‍ നിന്നും ലഭ്യമായ വാക്സിന്‍ ഇതുവരെ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ലഭ്യമാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് പിന്‍വാതിലിലൂടെ വാക്സിന്‍ ലഭിച്ച സാഹചര്യം സര്‍ക്കാര്‍ വിശദീകരിക്കണം.

ഇവിടെ ഇവിടെ ഒരു സ്ലോട്ട് കിട്ടാനായി ജനം കണ്ണും നട്ട് ഇരിക്കുമ്പോള്‍ സഖാക്കള്‍ക്ക് പിന്‍വാതില്‍ വഴി കോവിഡ്‌ വാക്സിന്‍ നല്‍കി കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണോ എന്നും പ്രശാന്ത് ചോദിച്ചു. ഇപ്പോഴും രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരും ഒന്നാം ഡോസ് പോലും കിട്ടാത്തവരും ഉണ്ടെന്നു സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും പ്രശാന്ത് ആരോപിച്ചു.

ചിന്ത തന്നെയാണ് വാക്സിന്‍ സ്വീകരിച്ച വിവരം പുറത്ത് പോസ്റ്റ് ഇട്ടത് .