മഹാരാഷ്ട്രയില്‍ 57,640 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 48,80,542 ആയി ഉയര്‍ന്നു. 920 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 72,662 ആയി വര്‍ദ്ധിച്ചു. നിലവില്‍ മഹാരാഷ്ട്രയില്‍ 6,41,596 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 57,006 രോഗികളെ അസുഖം ഭേദമായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 41,64,098 ആയി.

രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനമായ മുംബൈയില്‍ ബുധനാഴ്ച 3,882 കേസുകളും 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ മൊത്തം കേസുകളുടെ എണ്ണം 665,057 ആയി ഉയര്‍ന്നു. മരണസംഖ്യ 13,511.

കൊവിഡ് -19 കേസുകളുടെ വര്‍ദ്ധനവ് തടയുന്നതിനായി ഏപ്രില്‍ 14 മുതല്‍ സംസ്ഥാനം കര്‍ശനമായ നിയന്ത്രണത്തിലാണ്. മെയ് ഒന്നിന് അവസാനിക്കേണ്ട മിനി ലോക് ഡൗണ്‍ മെയ് 15 വരെ നീട്ടിയ സാഹചര്യത്തിലും ഗുരുതരാവസ്ഥ തുടരുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴര ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് നഗരം വിട്ടത്. രോഗ ഭീതി കൂടാതെ തൊഴില്‍ നഷ്ടവും വരുമാനം നിലച്ചതും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ ജന്മനാടുകളിലേക്ക് മടങ്ങാന്‍ കാരണമായി .