പ്രധാനമന്ത്രി നേരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു മായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് ഇരു പ്രധാന മന്ത്രിമാരും യോഗം ചേരുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 2030വരെ നടത്തേണ്ട സംയുക്ത സഹകരണവിഷയങ്ങളാണ് മുന്‍കൂട്ടി നിശ്ചയിച്ച യോഗത്തിന്റെ അജണ്ട. കൊറോണ വ്യാപനം കാരണം ബോറിസ് ജോണ്‍സന്റെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വെര്‍ച്വല്‍ യോഗം തീരുമാനിച്ചത്. നയതന്ത്രബന്ധം മെച്ചപ്പെടുത്താനും സംയുക്ത വ്യാപാര-വാണിജ്യരംഗത്തെ കാര്യങ്ങളും ചര്‍ച്ചചെയ്യാനുമാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്.

ഇരു നേതാക്കളുടേയും കൂടിക്കാഴ്ച ഇന്ത്യയുടെ ആഗോളതലത്തിലെ മുന്നേറ്റത്തിന്റെ സുപ്രധാന ചുവടുവെയ്പ്പായിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒപ്പം കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലെ നിലവിലെ അവസ്ഥയും യോഗത്തില്‍ ചര്‍ച്ചയാകും. അഞ്ചു സുപ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുക. ഇരുരാജ്യത്തെ ജനങ്ങള്‍ ക്കിടയിലെ സാംസ്‌കാരിക ബന്ധം, പ്രതിരോധവും സുരക്ഷയും, വ്യാപാരവും സമ്ബത്ത് വ്യവ സ്ഥയും, കാലാവസ്ഥയും ആരോഗ്യരംഗവും എന്നീ മേഖലകളിലാണ് വിശദമായ ചര്‍ച്ചകള്‍ നടക്കുക. അതാത് മേഖലകളിലെ മന്ത്രിമാരും ഉന്നത തല ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയത്തിനൊപ്പം യോഗത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കുചേരും.

ബ്രിട്ടന്‍ ബ്രെക്‌സിറ്റില്‍ നിന്ന് പുറത്തുവന്ന ശേഷം ഇരുപ്രധാനമന്ത്രിമാരും ഒരുമിക്കുന്ന ആദ്യ യോഗമാണ് നടക്കുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിനായി ആദ്യം യാത്ര നിശ്ചയിച്ചിരുന്ന ബോറിസ് ജോണ്‍സന്‍ ആ സമയം ബ്രിട്ടനില്‍ കൊറോണ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കേണ്ടി വന്നിരുന്നു. രണ്ടാം ഘട്ടയാത്ര തീരുമാനിച്ച പ്പോഴാണ് ഇന്ത്യയില്‍ കൊറോണ വ്യാപനം രൂക്ഷമായത്.