നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നടന്നത് പിണറായി കോണ്‍ഗ്രസ് രഹസ്യധാരണ. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് കെ. മുരളീധരനുമായി പിണറായി കൈകോര്‍ത്തു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് ഉണ്ടാകില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിലേക്കായി കോണ്‍ഗ്രസ് നേതൃത്വവുമായി പിണറായി രഹസ്യചര്‍ച്ച നടത്തി. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് ഇല്ലാതാക്കണം എന്നായിരുന്നു ഇരുകൂട്ടരും കൈക്കൊണ്ട തീരുമാനം. ഇതിനു ശേഷമായിരുന്നു പിണറായിയുടെ പ്രവചനം.

ശിവന്‍കുട്ടിയെ ഒഴിവാക്കി സിപിഎമ്മില്‍ നിന്നും ശക്തനായ സ്ഥാനാര്‍ഥിയെ മത്‌സരിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും കടുംപിടുത്തത്തില്‍ ശിവന്‍കുട്ടി സ്ഥാനാര്‍ഥിത്വം നേടിയെടുത്തു. ശിവന്‍കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തിയ പിണറായി ബിജെപിയെ തോല്‍പ്പിക്കാന്‍ തക്ക സ്ഥാനാര്‍ഥിയെ നേമത്ത് മത്സരിപ്പിക്കണമെó് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ നീക്കം നടന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് മുരളിയെ സമീപിച്ചത്. താന്‍ എംപി ആയതിനാല്‍ മത്സരത്തിനില്ലെന്ന് മറുപടി നല്‍കി. കൂടാതെ നേമത്ത് തോറ്റ് നാണക്കേട് ഉണ്ടാക്കാന്‍ ഇല്ലെന്നും മുരളീധരന്‍ കടുത്ത നിലപാട് സ്വീകരിച്ചു. എന്നാല്‍ പിണറായിയും മുരളീധരനുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ കടുത്ത നിലപാട് സ്വീകരിച്ച മുരളിയുടെ മനസ്സ് മാറി. കോടിക്കണക്കിന് രൂപയുടെ സാമ്ബത്തികം ഉള്‍പ്പെടെയുള്ള ഡീല്‍ ഉറപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലത്തില്‍ ജയിക്കില്ല. പകരം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലെ വോട്ടുവിഹിതം യുഡിഎഫ് നേടണം ഇതായിരുന്നു ഇരവരും ചേര്‍ന്ന് ഉണ്ടാക്കിയ പ്രചാരണരീതി. ഇതിലേക്കായി തെരഞ്ഞെടുപ്പ് ചെലവ് വരെ സിപിഎം വഹിച്ചുവെന്നാണ് പിന്നാമ്ബുറ സംസാരം.

ധാരണ പ്രകാരം മുരളിയുടെ പ്രചാരണം ബിജെപി ശക്തികേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ഈ രാഷ്ട്രീയ കച്ചവടം അറിയാത്ത മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിയത് മത ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ മുരളീധരന്‍ നേടി വിജയിക്കുമെന്നാണ്. എന്നാല്‍ പിണറായിയുമായുള്ള ധാരണ പ്രകാരം ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കാര്യമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ മുരളീധരന്‍ നടത്തിയില്ല. ഈ പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും കുറച്ചു. ബിജെപി വാര്‍ഡുകളിലെ കോളനികള്‍ കേന്ദ്രീകരിച്ച്‌ കോണ്‍ഗ്രസ് പണവും ഒഴുക്കി. തെരഞ്ഞെടുപ്പിന്റെ തലേദിവസം ബിജെപി ശക്തികേന്ദ്രത്തില്‍ പണവുമായി എത്തിയ മുരളീധരനെയും കുട്ടരെയും ബിജെപി പ്രവര്‍ത്തകര്‍ തടയുകയും വാക്കേറ്റത്തിനും ഇടയാക്കിയിരുന്നു. ഇവിടെ മുരളീധരന്റെ രക്ഷയ്ക്ക് എത്തിയത് സിപിഎം പ്രവര്‍ത്തകര്‍ ആയിരുന്നു.

ഫലം വന്നപ്പോള്‍ ധാരണ പ്രകാരമുള്ള കച്ചവടം വിജയിക്കുകയായിയുന്നു. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടും നേമത്തെ കോണ്‍ഗ്രസിന്റെ പരാജയത്തെക്കുറിച്ച്‌ മുരളീധരനോ കോണ്‍ഗ്രസും പ്രതികരിച്ചിട്ടില്ല. മുരളീധരന്റെ തോല്‍വി സംബന്ധിച്ച്‌ പിണറായി വിജയനും പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ അക്കൗï് പൂട്ടി എന്ന പ്രതികരണമാണ് ഇവരില്‍ നിന്നും ഉണ്ടായത്.