നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ എം എം മണിയോട് വാക്ക് പാലിച്ച്‌ ഇ എം അഗസ്തി. ഉടുമ്ബന്‍ചോലയില്‍ മണി ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു അഗസ്തിയുടെ ചലഞ്ച്. ഫലം വന്ന ദിവസം തന്നെ താന്‍ വാക്കുപാലിക്കുമെന്ന് അഗസ്തി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും തന്റെ അടുത്ത സുഹൃത്തായ അഗസ്തി അവിവേകം കാണിക്കരുതെന്നുമായിരുന്നു മണിയാശാന്റെ പ്രതികരണം. ഇന്നാണ് ആഗസ്തി തല മുണ്ഡനം ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഉടുമ്ബന്‍ചോലയില്‍ അഗസ്തിക്കെതിരെ എംഎം മണി 38,305 വോട്ടിന്‍രെ ഭൂരിപക്ഷം നേടി. 2016 ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.