രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെ ബാക്കി മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടു വരാന്‍ ആലോചന. നിയമസഭ തെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നതിനു പിന്നാലെ ആരെക്കെ ഇനി മന്ത്രിസ്ഥാനത്തെക്ക് എന്ന ചേദ്യമാണ് ഉയരുന്നത്. സിപിഐക്ക് മൂന്ന് മന്ത്രിസ്ഥാനം മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. സിപിഐക്ക് നല്‍കിക്കൊണ്ടിരുന്ന സിവില്‍ സപ്ലൈസ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനനായതോടെ മറ്റ് സ്ഥാനത്തെക്കുള്ള തീരുമാനങ്ങള്‍ വൈകുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കേയാണ് ഇങ്ങനെയൊരു ആലോചന പാര്‍ട്ടി തലപ്പത്ത് പുരോഗമിക്കുന്നതെന്നാണ് സൂചന. സര്‍ക്കാരിന് ഒരു ഫ്രഷ് ഫേസ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആലോചന സിപിഎം തലപ്പത്ത് നടക്കുന്നത്. പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കില്‍ എ.സി.മൊയ്തീന്‍, ടി.പി.രാമകൃഷ്ണന്‍ എന്നീ മുന്‍മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാവും.മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സിപിഎമ്മില്‍ സമ്ബൂര്‍ണ തലമുറമാറ്റം സാധ്യമാകും എന്നതാണ് ഇതിലെ സവിശേഷത.

34 വര്‍ഷം അധികാരത്തിലിരുന്ന ബംഗാളില്‍ പാര്‍ട്ടി തകരാന്‍ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്ന പാഠം ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ തലമുറ മാറ്റത്തിന് സിപിഎം ലക്ഷ്യമിടുന്നത്. 99 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം ഒരു പരീക്ഷണത്തിന് സിപിഎമ്മിന് ധൈര്യം നല്‍കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എടുത്ത റിസ്‌ക് ഫലം കണ്ടതും അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.