കൊച്ചി: നടന്‍ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ അന്തരിച്ചു. 60 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി.ജോര്‍ജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് രഘു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം നായക തുല്ല്യമായ വേഷം ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.

കഴിഞ്ഞ മാസം 16 ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആദ്യം ചേര്‍ത്തല താലൂക്കാശുപത്രിയിലാണ് പ്രവേശിച്ചത്. പിന്നീട് അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.