ബംഗാളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ക്ക് മമത ബാനര്‍ജി രാജിക്കത്ത് നല്‍കി. 6ന് ക്യാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞക്ക് മുന്നേ കേന്ദ്രസര്‍ക്കാര്‍, മമത സര്‍ക്കാര്‍ പരസ്യപോരും തുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.

212 സീറ്റുകള്‍ നേടിയാണ് മമത ബാനര്‍ജി വീണ്ടും അധികാരത്തില്‍ വരുന്നത്. ബുധനാഴ്ച മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍്ഗ്രസ് മുതിര്‍ന്ന നേതാവ് പാര്‍ത്ത ചാറ്റര്‍ജി അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചലത്തില്‍ ആഘോഷങ്ങളില്ലാതെയാകും സത്യപ്രതിജ്ഞ ചടങ്ങ്. വ്യാഴാഴ്ച ക്യാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകും. സുബ്രത മുഖര്‍ജിയെ പ്രോ ടൈം സ്പീക്കര്‍ ആയും തിരഞ്ഞെടുത്തിട്ടുണ്ട്. ഗവര്‍ണര്‍ ജഗദീപ് ധങ്കാരിന് മമത ബാനര്‍ജി രാജിക്കത്ത് നല്‍കി.

സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. നന്ദിഗ്രാമില്‍ തോറ്റെങ്കിലും ആറ് മാസത്തിനകം വേറെ ഏതെങ്കികും മണ്ഡലത്തില്‍ നിന്ന് ജയിച്ചാല്‍ മതിയാകും മമതക്ക്. അതേസമയം, നന്ദിഗ്രാമില്‍ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന തൃണമൂല്‍ കോണ്ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിച്ചു. അതിനിടയില്‍ കേന്ദ്രസര്‍ക്കാരും മമതയും വീണ്ടും പരസ്യപോരിലേക്ക് നീങ്ങുകയാണ്.

ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും വലിയ അക്രമങ്ങള്‍ ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നില്ല. ഇതാണ് മമതയെ ചൊടിപ്പിക്കുന്നത്. മൂന്നാം മമത സര്‍ക്കാരിന് വലിയ വെല്ലുവിളികളാകും ഉണ്ടാവുകയെന്ന സൂചനയാണ് സത്യപ്രതിജ്ഞക്ക് മുന്നേയുള്ള കേന്ദ്രനിക്കാം സൂചിപ്പിക്കുന്നത്.