പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരി മരുന്ന് കേസിലാണ് ഇയാള്‍ പിടിയിലായത്.

നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയിരുന്നു. ഒരാളെ ചോദ്യം ചെയ്തുകൊണ്ടിരുന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ആളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

എറണാകുളം സെന്‍ട്രല്‍ പൊലീസും കടവന്ത്ര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ഫയര്‍ഫോഴ്‌സ് എത്തി യുവാവിന്റെ മൃതദേഹം താഴെയിറക്കി. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.