ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അര്‍ഹതപ്പെട്ട പരാജയമാണ് മന്ത്രി നേടിയത്. പേരില്‍ ഉണ്ടെങ്കിലും മേഴ്‌സി അശേഷം ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. ബൂര്‍ഷ്വാ സ്വഭാവമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കെ ടി ജലീലിന്റേത് സാങ്കേതികമായ ജയം മാത്രമാണെന്നും വെള്ളാപ്പള്ളി. ഫലത്തിലത് തോല്‍വിയാണ്. ജലീല്‍ മലപ്പുറത്തിന് മാത്രം മന്ത്രിയായി ഒതുങ്ങിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ജി സുകുമാരന്‍ നായരെ ചങ്ങനാശ്ശേരി തമ്പുരാനെന്ന് വിളിച്ച വെള്ളാപ്പള്ളി എന്‍എന്‍എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും വിമര്‍ശിച്ചു. ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത എന്‍എസ്എസും സവര്‍ണ സഖ്യവും ഇടതുപക്ഷത്തെ ആക്രമിച്ചു. ഇടതുപക്ഷം നേടിയത് തകര്‍പ്പന്‍ വിജയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.