ഡാലസ് ∙ നോർത്ത് അമേരിക്കാ – യൂറോപ്പ് മർത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണൽ സേവികാ സംഘം മീറ്റിംഗ് മേയ് നാലിന് (ചൊവ്വാഴ്ച) രാത്രി 8 മണിക്ക് (ടെക്സസ്) സൂ പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കുന്നു. ഹൂസ്റ്റൻ സെന്റ് തോമസ് മാർത്തോമാ ഇടവക വികാരി വെരി. റവ. ചെറിയാൻ തോമസ് സമ്മേളനത്തിൽ ധ്യാന പ്രസംഗം നടത്തും.

റീജിയണിലെ എല്ലാ ഇടവകകളിലേയും സേവികാ സംഘാംഗങ്ങൾ മീറ്റിംഗിൽ പ്രാർഥനാപൂർവ്വം പങ്കെടുക്കണമെന്ന് റീജിയൺ സേവികാ സംഘം സെക്രട്ടറിയും, ഭദ്രാസന കൗൺസിൽ അംഗവുമായ ജോളി ബാബു അഭ്യർഥിച്ചു.

മീറ്റിംഗ് ഐഡി: 848 0152 2809

പാസ്സ്‌വേഡ്: 493 484