കൊ​ട്ടാ​ര​ക്ക​ര: മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. 1960 ല്‍ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി.