നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയവുമായി ഭരണം നിലനിർത്തിയ എൽഡിഎഫിനെ അഭിനന്ദിച്ച് സിനിമാ താരങ്ങളായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും. മുഖ്യമന്ത്രി പിണറായി വിജയനും ഭരണം നിലനിർത്തിയ എൽഡിഎഫിനും തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്കും ഇരുവരും ആശംസ നേർന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരുടെയും ആശംസ

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച എൽഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്‌ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ ചർച്ചകളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേർന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.’- പൃഥ്വിരാജ് കുറിച്ചു.