ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ അധികാരത്തിലേക്ക്​. 212 സീറ്റുകളിലാണ്​ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. ബി.ജെ.പി 78 സീറ്റുകളില്‍ ലീഡ്​ ചെയ്യുന്നു. ഇടതുപാര്‍ട്ടികള്‍ ഒരു സീറ്റിലും മറ്റുള്ളവര്‍ ജരു സീറ്റിലും ലീഡ്​ ചെയ്യുന്നുണ്ട്​.

മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാം പിടിച്ചെടുത്തു​. 1200 വോട്ടുകള്‍ക്കാണ്​ മമതയുടെ വിജയം. തൃണമൂലില്‍നിന്ന്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയ സുവേന്ദു അധികാരിയായിരുന്നു എതിര്‍ സ്​ഥാനാര്‍ഥി. സുവേന്ദുവിന്‍റെ സിറ്റിങ്​ മണ്ഡലമായിരുന്നു ഇവിടം.

തമിഴ്​നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷം ​േനടി എം.കെ. സ്​റ്റാലിന്‍റെ ഡി.എം.കെ അധികാരത്തി​േലക്ക്​. എന്‍.ഡി.എ സഖ്യത്തിന്‍റെ ഭാഗമായ എ.ഐ.എ.ഡി.എം.കെ കനത്ത തിരിച്ചടിയാണ്​ ഇൗ തെരഞ്ഞെടുപ്പില്‍ നേരിടുന്നത്​. ഡി.എം.കെ 140 സീറ്റുകളിലാണ്​ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന്​ 118 സീറ്റുകള്‍ മാത്രം മതി. എ.ഐ.എ.ഡി.എം.കെ 92സീറ്റുകളിലും മു​േന്നറുന്നുണ്ട്​.

അസമില്‍ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തും. 78 സീറ്റുകളിലാണ്​ അസമില്‍ ബി.ജെ.പി ലീഡ്​ ചെയ്യുന്നത്​. കോണ്‍ഗ്രസ്​ 47 സീറ്റുകളിലും ലീഡ്​ ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന്​ 64 സീറ്റുകള്‍ വേണം.

പു​തുച്ചേരി ആരുഭരിക്കുമെന്ന വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്‍.ആര്‍.സി 12 സീറ്റുകളിലാണ്​ ഇവിടെ ലീഡ്​ ചെയ്യുന്നത്​. കോണ്‍ഗ്രസ്​ ആറിടത്തും. 11 സീറ്റുകളിലെ ലീഡ്​ നില ഇതുവരെ പുറത്തുവന്നിട്ടില്ല.