കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി കുറ്റിയാനിമറ്റത്തേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആനിയമ്മ രാജേന്ദ്രനേയും പരാജയപ്പെടുത്തിയാണ് സജീവ് ജോസഫിന്റെ വിജയം.

അതേസമയം കേരളത്തില്‍ ഇടതു തരംഗമാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 41 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറ്റമുണ്ട്. എന്നാല്‍ ഒരു മണ്ഡലത്തില്‍ പോലും എന്‍ഡിഎ നിലവില്‍ ലീഡ് നിലനിര്‍ത്തുന്നില്ല.

കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറും പേരാവൂരും ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് വിജയിച്ചു. കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനും തലശ്ശേരിയില്‍ എന്‍ ഷംസീറും വിജയിച്ചു.