പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ചാണ്ടി വിജയിച്ചു. എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസിനെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. 2016 ല്‍ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചതെങ്കില്‍ ഇത്തവണ 8,504 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്.