എം.എം മണിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. 2016ല്‍ എം.എം മണി മന്ത്രിയായപ്പോള്‍ ‘വെറുതെ സ്‌കൂളില്‍ പോയി’ എന്ന പരാമര്‍ശം നടത്തി ജൂഡ് ആന്റണി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു.

എം.എം മണിക്ക് വിദ്യാഭ്യാസമില്ല എന്ന് കാണിക്കാനാണ് പോസ്റ്റിട്ടതെന്ന് ആരോപിച്ച്‌ ജൂഡിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇപ്പോള്‍ എം.എം മണിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവച്ചാണ് ജൂഡ് ‘അഭിനന്ദനങ്ങള്‍’ എന്ന് കുറിച്ചിരിക്കുന്നത്.

ഉടുമ്ബന്‍ചോല മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഇത്തവണ മണിയുടെ വിജയം. 25 വര്‍ഷത്തിന് ശേഷം എം.എം മണിയും ഇ.എം ആഗസ്തിയും ഒരേ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ മത്സരിച്ച തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണ.