കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കേരള കോണ്‍ഗ്രസ് ഇടതിനോട് ചേര്‍ന്ന് നിന്നുകൊണ്ട് മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ജോസ് കെ മാണിയ്ക്ക് പാലായില്‍ കാല്‍ തെറ്റുന്നു. മാണി സി കാപ്പന്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ്.കെ മാണിനേരിട്ട കനത്ത തിരിച്ചടി ഇത്തവണയും പിന്തുടരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരള കോണ്‍ഗ്രസിന്റെ അമരക്കാരനും ശക്തമായ നേതാവുമായ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി.സി കാപ്പന്‍ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

2021ലും മാണി.സി കാപ്പന്‍ ശക്തമായ മുന്നേറ്റം നടത്തുകയാണ്.