ഭോപ്പാല്‍/ഫ്‌ലോറിഡ: ആറ് പതിറ്റാണ്ടായി ഭോപ്പാലില്‍ താമസിക്കുന്ന വി.എം. കോശി (86) ഏപ്രില്‍ 28-നു അന്തരിച്ചു. തുമ്പമണ്‍ മാടമണ്ണില്‍ ഗീവര്‍ഗീസ് കോശിയുടെയും ഏലിയാമ്മ കോശിയുടെയും പുത്രനാണ്.
1960- ല്‍ ഭോപ്പാലിലെത്തിയ കോശി 1993-ല്‍ റിട്ടയര്‍ ചെയ്യും വരെ ബി.എച്ച്.ഇ.എല്‍ ഉദ്യോഗസ്ഥനായിരുന്നു. ഭോപ്പാല്‍ ഓര്‍ത്തഡോക്‌സ്  ചര്‍ച്ച് സ്ഥാപിക്കുന്നതിലും പരിഷിന്റെ പ്രവര്‍ത്തനങ്ങളിലും മുന്നിരയില്‍ പ്രവര്‍ത്തിച്ചു. ഇടവകയുടെ വളര്‍ച്ചയായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം

ഭാര്യ ഏലിയാമ്മ കോശി ചെന്നിത്തല പുത്തന്‍പുരക്കല്‍ കുടുംബാംഗം.  മക്കള്‍: ലീനാ ഫിലിപ്പ് & രാജന്‍ ഫിലിപ്പ് (ഭോപ്പാല്‍); ലിജു കോശി (വെസ്റ്റണ്‍, ഫ്‌ളോറിഡ) & ലവീന്‍ കോശി (സിയാറ്റില്‍, വാഷിംഗ്ടന്‍) ഏഴു കൊച്ചുമക്കളുണ്ട്

സംസ്‌കാരം ഭോപ്പാല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടത്തി.