ഡാലസ് : ഇര്‍വിംഗ് സെന്റ്.ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 7  വെള്ളി മുതല്‍ 9 ഞായര്‍ വരെ ദേവാലയത്തില്‍ വെച്ച് ഇടവക വികാരി റവ.ഫാ.ജോൺ കുന്നത്തുശ്ശേരിയുടെ  കാർമ്മികത്വത്തിൽ നടത്തപ്പെടും.

മെയ് 2  ഞായറാഴ്ച കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാൾ മെയ് 7 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ പ്രാർത്ഥനയും, ഗാന ശുശ്രുഷയും, സുവിശേഷ പ്രഭാഷണവും  ഉണ്ടായിരിക്കും. റവ.ഫാ.തോമസ് മാത്യു വചന ദൂത് നൽകും.

മെയ് 8  ശനിയാഴ്ച വൈകിട്ട്  6 മണിക്ക് സന്ധ്യാ പ്രാർത്ഥനയും, ഗാന ശുശ്രുഷയും, സുവിശേഷ പ്രഭാഷണവും നടത്തപ്പെടും. റവ.ഫാ.രാജേഷ് കെ.ജോൺ മുഖ്യ സന്ദേശം നൽകും. തുടർന്ന് ഭക്തി നിർഭരമായ റാസയും, ആശിർവാദവും, നേർച്ച വിളമ്പും ഉണ്ടായിരിക്കും.

മെയ് 9 ഞായർ രാവിലെ 8 :30 ന് പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബാന ശുശ്രുഷ, റാസ, നേർച്ച വിളമ്പ് തുടർന്ന് കൊടിയിറക്കും. കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ ശുശ്രുഷകളും യൂട്യൂബ്/ഫേസ്ബുക്ക് ലൈവ് സ്ട്രീം (YOUTUBE: tinyurl.com/sgoclive, facebook.com/st.george.tx/live)  എന്നിവയിലൂടെ ഏവർക്കും ദർശിക്കാവുന്നതാണ്.

പെരുന്നാൾ ആഘോഷങ്ങളിൽ ദേവാലയത്തിൽ  വന്ന് പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ tinyurl.com/sgocihq എന്ന ലിങ്കിൽ  മുൻകൂറായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടത്തപ്പെടുന്ന  ഓര്‍മ്മ പെരുന്നാള്‍  വളരെ പ്രസിദ്ധമാണ്.

കൂടുതൽ വിവരങ്ങൾക്ക്:-

റവ.ഫാ. ജോൺ കുന്നത്തുശ്ശേരിയിൽ (വികാർ)  –   972 523 9656

സ്മിത ഗീവർഗീസ്  (ട്രഷറാർ)  – 214 662 7070

തോമസ് അച്ചു വറുഗീസ് (സെക്രട്ടറി) –   817 905 6618