ഡാലസ്∙ഇര്‍വിങ് സെന്റ്.ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മേയ് 7 വെള്ളി മുതല്‍ 9 ഞായര്‍ വരെ ദേവാലയത്തില്‍ ഇടവക വികാരി റവ.ഫാ.ജോൺ കുന്നത്തുശ്ശേരിയുടെ കാർമ്മികത്വത്തിൽ നടത്തും.

മേയ് 2 ഞായറാഴ്ച കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാൾ മേയ് 7 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ പ്രാർഥനയും ഗാന ശുശ്രുഷയും സുവിശേഷ പ്രഭാഷണവും ഉണ്ടായിരിക്കും. റവ.ഫാ.തോമസ് മാത്യു വചന ദൂത് നൽകും.

മേയ് 8 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയും, ഗാന ശുശ്രുഷയും, സുവിശേഷ പ്രഭാഷണവും നടത്തപ്പെടും. റവ.ഫാ.രാജേഷ് കെ.ജോൺ മുഖ്യ സന്ദേശം നൽകും. തുടർന്ന് ഭക്തി നിർഭരമായ റാസയും ആശീർവാദവും നേർച്ച വിളമ്പും ഉണ്ടായിരിക്കും.

മേയ് 9 ഞായർ രാവിലെ 8 :30 ന് പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന ശുശ്രുഷ, റാസ, നേർച്ച വിളമ്പ് തുടർന്ന് കൊടിയിറക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ ശുശ്രുഷകളും യൂട്യൂബ്/ഫേസ്ബുക്ക് ലൈവ് സ്ട്രീം (YOUTUBE: tinyurl.com/sgoclive, facebook.com/st.george.tx/live) എന്നിവയിലൂടെ ഏവർക്കും ദർശിക്കാവുന്നതാണ്.

പെരുന്നാൾ ആഘോഷങ്ങളിൽ ദേവാലയത്തിൽ വന്ന് പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ tinyurl.com/sgocihq എന്ന ലിങ്കിൽ മുൻകൂറായി പേര് റജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിച്ചു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടത്തപ്പെടുന്ന ഓര്‍മ്മ പെരുന്നാള്‍ വളരെ പ്രസിദ്ധമാണ്.

കൂടുതൽ വിവരങ്ങൾക്ക്:-

റവ.ഫാ. ജോൺ കുന്നത്തുശ്ശേരിയിൽ (വികാർ) – 972 523 9656

സ്മിത ഗീവർഗീസ് (ട്രഷറാർ) – 214 662 7070

തോമസ് അച്ചു വറുഗീസ് (സെക്രട്ടറി) – 817 905 6618