ഹൂസ്റ്റണ്‍: പുത്തന്‍കാവ് അങ്ങാടിക്കല്‍ ഷാജി മാര്‍ജു മലയില്‍ മുണ്ടക്കല്‍ ജോസഫ് ജോസഫിന്റെ സഹധര്‍മ്മിണി മോളി ജോസഫ് 58 ഏപ്രില്‍ 30 വെള്ളിയാഴ്ച നിര്യാതയായി.

മക്കള്‍: സോളി, സോനു, സോജു. മരുമക്കള്‍: ഫെബിന്‍ രാജു, അലന്‍ എല്ലാവരും യു.എസ്.എ.യില്‍. സഹോദരങ്ങള്‍: ജോയി, കുഞ്ഞൂഞ്ഞമ്മ, കുട്ടച്ചന്‍, സണ്ണി(പരേതന്‍), കുഞ്ഞുമോന്‍, കുഞ്ഞുമോള്‍.

തിരുവല്ല മുത്തൂറ്റു കാവുംഭാഗം കുടുംബാംഗമാണ് മോളി ജോസഫ്. ഡല്‍ഹിയിലുള്ള ബാട്രാ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ വച്ചു ഞായറാഴ്ച 10 മണിയ്ക്കു സംസ്‌ക്കാര ശുശ്രൂഷകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 713 259 3350 ബന്ധപ്പെടുക.

വാര്‍ത്ത: ജോയി തുമ്പമണ്‍