ഹൂസ്റ്റണ്‍ : ജോയ്സണ്‍ സി എബ്രഹാം (71) ഏപ്രില്‍ 26 ന് ഹൂസ്റ്റണില്‍ നിര്യാതനായി .
റാന്നി ചേത്തക്കള്‍ ഹേബ്രോന്‍ മാമ്മൂട്ടില്‍ പാസ്റ്റര്‍ പി.റ്റി ചാക്കോ മേരി ദമ്പതികളുടെ പന്ത്രണ്ടു മക്കളില്‍ നാലാമനാണ് ജോയ്സണ്‍ .
ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം അമേരിക്കയില്‍ ചിക്കാഗോയിലേക്ക് 1978 ല്‍ താമസമാക്കി തുടര്‍ന്ന് 1985 ല്‍ ഹൂസ്റ്റണില്‍ വന്നു .
തിരുവല്ല ഇരവിപ്പേരൂര്‍ തറയശ്ശേരിയില്‍ കുടുംബാംഗമായ പരേതയായ അന്നമ്മ ജോര്‍ജ്ജ് ആയിരുന്നു സഹധര്‍മ്മിണി . മക്കള്‍ റിച്ചാര്‍ഡ് , റെക്‌സ് , ബോബി . മരുമകള്‍ ദീപ്തി

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ സൗത്ത് പാര്‍ക്ക് ഫ്യുണറല്‍ ഹോമില്‍
വച്ച് നടക്കും .

വിലാസം : 1310 നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ് , പെര്‍ലാന്റ് ടെക്‌സസ് – 77581
ലൈവ് : https://joyosneabraham.wixsite.com/service

കൂടുതല്‍ വിവരങ്ങള്‍ക്ക് – 832 434 6611

ജോയി തുമ്പമണ്‍