ചൈനയുടെ ബഹിരാകാശ താവള പദ്ധതിക്ക്​ വിജയകരമായ തുടക്കം.സ്​​പേ​സ്​ സ്​​റ്റേ​ഷന്റെ സു​പ്ര​ധാ​ന ഭാ​ഗം (കോ​ര്‍ മോ​ഡ്യൂ​ള്‍) ചൈ​ന​യു​ടെ ദ​ക്ഷി​ണ ദ്വീ​പാ​യ ഹൈ​നാ​നി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ല്‍​നി​ന്ന്​ വ്യാ​ഴാ​ഴ്​​ച വി​ജ​യ​ക​ര​മാ​യി ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ച്ചു.

സ്​​പേ​സ്​ സ്​​റ്റേ​ഷന്റെ മ​റ്റു ഭാ​ഗ​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി എ​ത്തി​ച്ച്‌​ അ​ടു​ത്ത വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ബ​ഹി​രാ​കാ​ശ താ​വ​ള പ​ദ്ധ​തി​യാ​യ ‘ടി​യാ​ന്‍​ഗോ​ങ്​’ (സ്വ​ര്‍​ഗീ​യ കൊ​ട്ടാ​രം) പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.സ്​​പേ​സ്​ സ്​​റ്റേ​ഷന്റെ കോ​ര്‍ മോ​ഡ്യൂ​ള്‍ വി​ജ​യ​ക​ര​മാ​യി ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ച്ച​ ശാ​സ്​​ത്ര​സം​ഘ​ത്തെ ചൈ​നീ​സ് പ്ര​സി​ഡ​ന്‍​റ്​ ഷീ ​ജി​ന്‍​പി​ങ്​ അ​ഭി​ന​ന്ദി​ച്ചു.