ഡാലസ് ∙ ഡാലസ് ഐപിസി ശാലേം സഭയുടെ ശുശ്രൂഷകനായി പാസ്റ്റര്‍ സാബു കെ. ഉമ്മനെ നിയമിച്ചു. മേയ് 30 ന് ചാര്‍ജെടുക്കും. ടെന്നസി – ഫ്രാങ്ക്ളിന്‍ ലൈഫ് സ്ട്രീം സഭയുടെ ശുശ്രൂഷകനായിരുന്നു പാസ്റ്റര്‍ സാബു കെ. ഉമ്മന്‍. ഇരുപതില്‍ അധികം വര്‍ഷമായി ബൈബിള്‍ സ്കൂള്‍ അധ്യാപകനായും സഭാ ശുശ്രൂഷകനായും സേവനമനുഷ്ഠിച്ചുവരുന്നു.

അമേരിക്കയിലെയും തെക്കന്‍ കൊറിയയിലേയും തിയോളജിക്കല്‍ സെമിനാരികളില്‍ നിന്നും ബിരുദങ്ങള്‍ സമ്പാദിച്ചു. ഭാര്യ: ജെസി, മക്കള്‍: ജൂലി, ജുവലില്‍, ജാമാതാവ്: ജോയല്‍ ശാമുവേല്‍.