മിസ്സിസാഗ∙ പുരയിടങ്ങളിലെ പച്ചക്കറികൃഷി പ്രോൽസാഹിപ്പിക്കുന്നതിനും മികവുകാട്ടുന്നവരെ അംഗീകരിക്കുന്നതിനുമായി കഴിഞ്ഞവർഷം വിജയകരമായി സംഘടിപ്പിച്ച ‘അഗ്രി ചാലഞ്ച്’ ആവേശത്തിലേക്ക് ടീം കനേഡിയൻ ലയൺസ് (ടിസിഎൽ) ഇക്കുറിയും കാനഡയിലെ മലയാളികളെ കൂട്ടിക്കൊണ്ടുപോകുന്നു. നാട്ടറിവുകളും പൊടിക്കൈകളും പങ്കുവച്ചു കൃഷിരീതികൾ വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ‘ലയൺസ് അഗ്രോക്ലിനിക് ആണ്’ ഇത്തവണ നടപ്പാക്കു

അഗ്രോക്ലിനിക്കിന്റെ ആദ്യ സൂം മീറ്റിങ് മേയ് 1 ശനിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് നടക്കും. ടിസിഎൽ അഗ്രി ചാലഞ്ച് വിധിനിർണയ സമിതിയംഗവും മുൻ കാർഷിക ഓഫിസറുമായ ഡാലിയ ജോസ്, ടിസിഎൽ കർഷകശ്രീ അവാർഡ് ജേതാവ് സജി വർഗീസ് എന്നിവർ നയിക്കുന്ന വെബിനാറിന്റെ മോഡറേറ്റർ ജിൻസി വർഗീസ് ആണ്.

കാർഷിക സംസ്കൃതിയിലുടെ കനേഡിയൻ മലയാളികൾക്കിടയിൽ പരസ്പര സഹകരണം വർധിപ്പിക്കാനും ഉപയോഗശേഷം അധികം വരുന്ന കാർഷികോൽപന്നങ്ങൾ ആവശ്യക്കാർക്കു കൈമാറാനുമുളള വേദിയാണ് അഗ്രോക്ലിനിക്. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി വീട്ടാവശ്യത്തിനുള്ള പച്ചക്കറി ലാഭകരമായി ഉൽപ്പാദിപ്പിക്കാനുള്ള അവസരമാണ് ലയൺസ് അഗ്രോക്ലിനിക്ക് ഒരുക്കുന്നത്.

താൽപര്യമുള്ളവർ വിനു ദേവസ്യ – 647 896 4207, ഫെലിക്സ് ജെയിംസ് – 289 995 0555, ഡെന്നിസ് ജേക്കബ് – 647 515 9727, മൈക്കിൾ ആന്റർ – 647 8778 474, ബിനു ജോസഫ്- 416 543 3468, ജയദീപ് ജോൺ – 647 2283 800, ജിസ് കുര്യൻ-647 712 9911 എന്നിവരെ ബന്ധപ്പെടണം.

www.teamcanadianlions.ca വെബ് സൈറ്റിലും www.facebook.com/teamcanadianlions ഫേസ്ബുക്ക് പേജിലും വിവരങ്ങൾ ലഭ്യമാണ്.