ആലപ്പുഴ മാന്നാറില്‍ യുവതിയെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യ പ്രതികള്‍ പിടിയില്‍.മലപ്പുറം സ്വദേശികളായ രാജേഷ് പ്രഭാകര്‍, ഹാരിസ് എന്നിവരെ എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി.

ദുബൈയില്‍ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കിയ ശേഷം തട്ടിക്കൊണ്ടുപോയത്​. തുടര്‍ന്ന്​ ഇവരെ വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിട്ടു. ഇവര്‍ വടക്കഞ്ചേരി പൊലീസ്​ സ്​റ്റേഷനില്‍ അഭയം തേടുകയായിരുന്നു.അതേസമയം , പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ബിന്ദു നടത്തിയിരുന്നു.