തൃശൂര്‍: തൃശൂര്‍ പൂരത്തിനെത്തുന്ന ആനകളുടെ പാപ്പാന്‍മാര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമെന്ന്​ വനം വകുപ്പ്​. പാപ്പാന്‍മാര്‍ക്ക്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ല. ആനകളെ പരിശോധിക്കാന്‍ 40 അംഗ സംഘത്തേയും നിയോഗിക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു.

അതേസമയം, പൂരം തകര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ്​ ദേവസ്വം ബോര്‍ഡ്​ രംഗത്തെത്തി. ഓരോ ദിവസവും പുതിയ ഓരോ നിയന്ത്രണങ്ങളാണ്​ കൊണ്ടു വരുന്നത്​. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പാറമേക്കാവ്​ ദേവസ്വം ആവശ്യപ്പെട്ടു.

തൃ​ശൂര്‍ പൂരത്തിന്​ ഇരു ദേവസ്വങ്ങളിലും ഇന്ന്​ കൊടിയേറിയിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ്​ ഇത്തവണ പൂരം നടക്കുന്നത്​. പൂരത്തില്‍ പ​ങ്കെടുക്കുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റോ വാക്​സി​ന്‍ എടുത്തതിന്‍റെ രേഖയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്​.