ന്യുഡല്‍ഹി: കോവിഡ്​ പ്രതിരോധം ശക്​തമാക്കിയ രാജ്യത്ത്​ നടപടികള്‍ ഊര്‍ജിതമാക്കി റെയില്‍വേയും. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലുമുള്‍പെടെ മാസ്​കിടാത്തവര്‍ക്ക്​ 500 രൂപ പിഴയിടാന്‍ ഇന്ത്യന്‍ റെയില്‍വേസ്​ തീരുമാനം. നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന സംവിധാനയമായതിനാല്‍ മാസ്​ക്​ അനിവാര്യമാണെന്നു കണ്ടാണ്​ നടപടി.

റെയില്‍വേ പരിസരങ്ങളിലും ട്രെയിന്‍ യാത്രയിലും മാസ്​കിടാത്തവര്‍ക്ക്​ മാ​ത്രമല്ല, തുപ്പുന്നവര്‍ക്കും കിട്ടും 500 രൂപ പിഴ. അടുത്ത ആറു മാസത്തേക്കാണ്​ ഉത്തരവ്​ പ്രാബല്യത്തിലുണ്ടാകുക. റെയില്‍വേ നിയമ പ്രകാരം മാസ്​കിടാത്തത്​ കുറ്റകൃത്യമായും പുതിയ ഉത്തരവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്​.

ശനിയാഴ്ച 2.3 ലക്ഷത്തിലേറെ പേരിലാണ്​ പുതുതായി രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.