സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ഇന്ന് രണ്ടാം ദിനം. പരിശോധനയുടെ ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആദ്യ ദിനം 1,33,836 പേരെ പരിശോധനക്ക് വിധേയമാക്കി. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, കൊവിഡ് ബാധിതരുമായി നേരിട്ട് ഇടപെടുന്നവര്‍, ആള്‍ക്കൂട്ടങ്ങളുമായി ഇടപഴുകുന്നവര്‍, 45 വയസ് കഴിഞ്ഞ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ തുടങ്ങിയവര്‍ക്കാണ് പരിശോധനയില്‍ മുന്‍ഗണന. പരമാവധി രോഗ ബാധിതരെ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.