മംഗളൂരുവില്‍ കപ്പലിടിച്ച്‌ തകര്‍ന്ന ബോട്ടിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. നേവി നടത്തിയ തിരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറുപേരെ കൂടി കണ്ടെത്താനുണ്ട്.

ഇന്നലെ നടത്തിയ തിരച്ചിലില്‍ രാത്രിയോടെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറുപേരെ കൂടി കണ്ടെത്താനുണ്ട്.

അതേ സമയം ആദ്യം കണ്ടെത്തിയ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി സംസ്കരിച്ചു. ത​മി​ഴ്നാ​ട് കു​ള​ച്ച​ല്‍ സ്വ​ദേ​ശി​യും ബോ​ട്ടി​ന്റെ സ്രാ​ങ്കു​മാ​യ ഹെ​ന്‍​ലി​ന്‍ അ​ല​ക്സാ​ണ്ട​ര്‍ , ദാ​സ​ന്‍ തി​ന്ന​പ്പ​ന്‍, പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി പ​വ​ന്‍ ദാ​സ് എ​ന്നി​വ​രുടെ മൃതദേഹമാണ് സംസ്കരിച്ചത്.