ഖത്തറില്‍ അടുത്ത അധ്യായന വര്‍ഷം ആഗസ്റ്റ് 28 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മദി അറിയിച്ചു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാന പ്രകാരം രണ്ടാം റൗണ്ട് പരീക്ഷകള്‍ അടുത്ത വര്‍ഷത്തെ അക്കാദമിക് വര്‍ഷത്തിന് മുന്നോടിയായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അതിനാല്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ഗ്രേഡുകളിലെയും രണ്ടാം ഘട്ട പരീക്ഷകളുടെ തീയ്യതി 08-18-2021 മുതല്‍ 26- 08- 2021 വരെയാക്കിയിട്ടുണ്ട്. 08-16 2021 തീയ്യതി മുതല്‍ സ്‌കൂള്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനങ്ങള്‍ ആരംഭിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.