കൊ​ല്ലം: മോ​ഷ​ണ​ക്കേ​സി​ല്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ചി​ന്ന​ക്ക​ട​യി​ല്‍ വാ​ഹ​ന​ത്തി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു.ന​ഗ​ര​ത്തി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ മോ​ഷ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത സുമേഷാ​ണ്​ വെ​ട്ടി​ച്ചു​ക​ട​ന്ന​ത്.

പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്നാ​ലെ പാ​ഞ്ഞെ​ങ്കി​ലും സ​മീ​പ​ത്തെ റെ​യി​ല്‍​വേ വ​ള​പ്പി​ലേ​ക്ക്​ ക​ട​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്ന്​ ല​ഭി​ച്ച സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ണ്ട യു​വാ​വി​നോ​ട് സാ​ദൃ​ശ്യം തോ​ന്നി​യ ചി​ന്ന​ക്ക​ട സ്വ​ദേ​ശി​യെ​യാ​ണ്​ വ്യാഴാഴ്​ച പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇയാളെ തെളിവെടുപ്പിന്​ കൊണ്ടുവന്നപ്പോള്‍ അക്രമാസക്തനാകുകയും സ്വയം കൈവിലങ്ങ​ുകൊണ്ട്​ നെറ്റിയില്‍ ഇടിക്കുകയും ചെയ്​തിരുന്നു.