ഹോളിവുഡ് നടി ഹെലന്‍ മക്‌റോറി അന്തരിച്ചു. 52 വയസായിരുന്നു. ഹെലന്റെ ഭര്‍ത്താവും നടനുമായ ദമിയന്‍ ലൂയിസാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കാന്‍സര്‍ ബാധിതയായിരുന്ന ഹെലന്റെ മരണം വീട്ടില്‍ വച്ചായിരുന്നു.

എഴുത്തുകാരി ജെ കെ റോളിംഗ് ഹെലന്‍ മക്‌റോറിയുടെ മരണത്തില്‍ അനുശോചിച്ചു. ഹൃദയഭേദകമായ വാര്‍ത്ത എന്നാണ് അവര്‍ പ്രതികരിച്ചത്. ബ്രീട്ടീഷ് നടിയാണ് ഹെലന്‍ മക്‌റോറി. ഹാരിപോട്ടര്‍ സീരീസ് സിനിമകളിലൂടെയും പീക്കി ബ്ലൈന്‍ഡര്‍ വെബ് സീരീസിലൂടെയും ആണ് ഹെലന്‍ ജനപ്രീതിയാര്‍ജിച്ചത്. സ്‌കൈ ഫാള്‍, ഹ്യൂഗോ, ക്വീന്‍ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.