മകളുടെ പേര് ആരാധകരുമായി പങ്കുവച്ച്‌ താരദമ്ബതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ‘നില ശ്രീനിഷ്’ എന്നാണ് മകള്‍ക്ക് ശ്രീനിഷും പേളിയും പേരിട്ടിരിക്കുന്നത്. ഈ പേര് തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ചും ശ്രീനിഷ് പോസ്റ്റില്‍ പറയുന്നു.

‘ആദ്യമായി അവളെ കൈകളില്‍ എടുത്തപ്പോള്‍ ചന്ദ്രന്റെ ഒരു തുണ്ട് കൈയില്‍ ഇരിക്കുന്നതുപോലെയാണ് തോന്നിയത്. അത്രയും വിലയേറിയത്. ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരം.അത്രയും നിര്‍മലവും വിശുദ്ധവും. അതിനാല്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ഒരു പേര് തിരഞ്ഞെടുത്തു’, ശ്രീനിഷ് ഫേസ്ബുക്കില്‍ കുറിച്ചു.

 

 

മകളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ സ്വന്തം ജീവിതം ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നതായി തോന്നിയെന്നും ഈ കുഞ്ഞുമാലാഖ തങ്ങള്‍ ഇരുവരുടെയും ജീവിതത്തെ കൂടുതല്‍ പ്രകാശപൂര്‍ണമാക്കാനാണ് വന്നിരിക്കുന്നതെന്നും ശ്രീനിഷ് പറയുന്നു.

മാര്‍ച്ച്‌ 20നാണ് പേളി മാണി മകള്‍ക്ക് ജന്മം നല്‍കിയത്.