യു​​​എ​​​സ് സേ​​​ന സെ​​​പ്റ്റം​​​ബ​​​ര്‍ 11ന് ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ വി​​​ടു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ല്‍ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ വി​​​ടു​​​മെ​​​ന്ന് പാ​​​ശ്ചാ​​​ത്യ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സൈ​​​നി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ നാ​​​റ്റോ​​​യും ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ അ​​​റി​​​യി​​​ച്ചു.

കാ​​​ര്യ​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​യി യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ന്‍ ഇ​​​ന്ന​​​ലെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ല്‍ മി​​​ന്ന​​​ല്‍ സ​​​ന്ദ​​​ര്‍​​​ശ​​​നം ന​​​ട​​​ത്തി. അ​​​ല്‍​​​ക്വ​​​യ്ദ തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ ന്യൂ​​​യോ​​​ര്‍​​​ക്കി​​​ലെ വേ​​​ള്‍​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ലും യു​​​എ​​​സ് സൈ​​​നി​​​കാ​​​സ്ഥാ​​​ന​​​മാ​​​യ പെ​​​ന്‍റ​​​ഗ​​​ണി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് യു​​​എ​​​സ്- നാ​​​റ്റോ സേ​​​ന​​​ക​​​ള്‍ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ 20-ാം വാ​​​ര്‍​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ലാ​​​ണ് സേ​​​ന​​​ക​​​ള്‍ പി​​​ന്മാ​​​റു​​​ന്ന​​​ത്. അ​​​ല്‍​​​ക്വ​​​യ്ദ ത​​​ല​​​വ​​​ന്‍ ഒ​​​സാ​​​മ ബി​​​ന്‍​​​ലാ​​​ദ​​​നെ വ​​​ധി​​​ച്ച​​​തും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഭീ​​​ക​​​ര​​​ശൃം​​​ഖ​​​ല​ ത​​​ക​​​ര്‍​​​ത്ത​​​തും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​ണു ബൈ​​​ഡ​​​ന്‍ തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പി​​​ന്നാ​​​ലെ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​നും പെ​​​ന്‍റ​​​ഗ​​​ണ്‍ മേ​​​ധാ​​​വി ലോ​​​യ്ഡ് ഓ​​​സ്റ്റി​​​ന ും ബ്ര​​​സ​​​ല്‍​​​സി​​​ലെ​​​ത്തി നാ​​​റ്റോ മേ​​​ധാ​​​വി​​​ക​​​ളോ​​​ട് കാ​​​ര്യ​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

തു​​​ട​​​ര്‍​​​ന്നാ​​​ണ് ബ്ലി​​​ങ്ക​​​ന്‍ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ​​​ത്തി​​​യ​​​ത്. അ​​​ഫ്ഗാ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗ​​​നി​​​യു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. സൈ​​​ന്യം പി​​​ന്മാ​​​റി​​​യാ​​​ലും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പി​​​ന്തു​​​ണ തു​​​ട​​​രു​​​മെ​​​ന്ന് ബ്ലി​​​ങ്ക​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു​​​വേ​​​ണ്ടി അ​​​മേ​​​രി​​​ക്ക​​​ന്‍ സൈ​​​നി​​​ക​​​ര്‍ ജീ​​​വ​​​ത്യാ​​​ഗം ചെ​​​യ്യാ​​​ന്‍ ത​​​യാ​​​റാ​​​യ​​​തി​​​ല്‍ ഗ​​​നി ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സി​​​ലെ മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ല്‍​​​നി​​​ന്നു​​​ള്ള സൈ​​​നി​​​ക പി​​​ന്മാ​​​റ്റ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

ഇ​​​പ്പോ​​​ള്‍ യു​​​എ​​​സി​​​ന്‍റെ 2500ഉം ​​​നാ​​​റ്റോ​​​യു​​​ടെ 7000വും ​​​സൈ​​​നി​​​ക​​​രാ​​​ണ് അ​​​വി​​​ടെ​​​യു​​​ള്ള​​​ത്. അ​​​തേ​​​സ​​​മ​​​യം യു​​​എ​​​സ് സേ​​​ന പി​​​ന്‍​​​വാ​​​ങ്ങു​​​ന്ന​​​തോ​​​ടെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ വീ​​​ണ്ടും സ​​​ന്പൂ​​​ര്‍​​​ണ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ലേ​​​ക്കു വ​​​ഴു​​​തു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​ണ്.