ന്യു യോര്‍ക്ക്: കോതമംഗലം പെരുവിങ്കല്‍ പരേതനായ ചാക്കപ്പന്റെയും അന്നമ്മയുടെയും പുത്രി ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി. ഒരു വര്‍ഷമായി കാന്‍സര്‍ ചികില്‍സയിലായിരുന്നു.

1987-ല്‍ കുടുംബ സമേതം അമേരിക്കയിലെത്തിയ ഷിജി മംഗലാപുരം സിറ്റി കോളജ് ഓഫ് ഫിസിയൊതെറപിയില്‍ നിന്ന് ബിരുദവും പിന്നീട് യു.എസില്‍ നിന്ന് ഡോക്ടറേറ്റും നേടി.

അമ്മ അന്നമ്മക്കു പുറമെ മൂത്ത ജ്യേഷ്ടന്മാരായ ജദീഷ്, രാജേഷ് എന്നിവരും ന്യു യോര്‍ക്കിലുണ്ട്. ഏമി, ടിന്റു എന്നിവരാണു സഹോദര ഭാര്യമാര്‍. അലക്‌സിസ്, റിയ, ജൂലിയ, എവെറി എനിവര്‍ സഹോദരപുത്രരാണ്.

മാത്യു അരികുപുറത്ത്, സാറാമ്മ ജോസഫ്, ചെറിയാന്‍ അരികുപുറത്ത്, പൗലോസ് അരികുപുറത്ത്, വര്‍ഗീസ് അരികുപുറത്ത്, ജോസഫ് അരികുപുറത്ത്, ജയിംസ് അരികുപുറത്ത്, മറിയക്കുട്ടി പുതുശേരില്‍ എല്‍ദോ അരികുപുറത്ത് എന്നിവര്‍ മാത്രുസഹോദരരാണ്. എല്ലാവരും അമേരിക്കയില്‍

പൊതുദര്‍ശനം: ഏപ്രില്‍ 18 ഞായര്‍ 5 മുതല്‍ 8 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യു യോര്‍ക്ക്-11040

സംസ്‌കാര ശുശ്രൂഷ ഏപ്രില്‍ 19 രാവിലെ 9 മണി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 4550 മെറിക്ക് റോഡ്, മസപെക്വ, ന്യു യോര്‍ക്ക്-11758

തുടര്‍ന്ന് സംസ്‌കാരം സെന്റ് ചാള്‍ശ്/റിസറക്ഷന്‍ സെമിത്തേരീസ്, 2015 വെല്‍ വുഡ് അവന്യു, ഫാര്‍മിങ്ങ്‌ഡേല്‍, ന്യു യോര്‍ക്ക്-11735