തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. താല്‍ക്കാലിക കൊടിമരത്തിലാണ് കൊടിയേറ്റ് നടത്തുന്നത്. ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും പരിധി നിശ്ചയിച്ചാണ് ഇത്തവണ പൂരം നടത്തുന്നത്. ഏപ്രില്‍ 23 നാണ് പൂരം നടക്കുന്നത്. ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്ബേറ്റുന്നത്. ഇരു ക്ഷേത്രങ്ങളിലും ദേശക്കാരാണ് കൊടിയേറ്റ് നടത്തുക. 11.15നും 12നും ഇടയില്‍ തിരുവമ്ബാടിയിലും, 11.30നും 12.05നും ഇടയില്‍ പാറമേക്കാവിലും കൊടിയേറും.കൊടിയേറ്റത്തിന് ശേഷമാണ് പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ പൂരം ആഘോഷിക്കുന്നത്. അതിനാല്‍ തന്നെ ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല. എല്ലാ ദിവസവും പക്ഷെ ക്ഷേത്രത്തില്‍ ചടങ്ങു നടത്താം. പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാണ്