കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കും.

ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്.

ഇതോടൊപ്പം വരുംകാല ആവശ്യം മുന്നില്‍ക്കണ്ട് 100 ആശുപത്രികളില്‍ സ്വന്തമായി ഓക്സിജന്‍ ഉണ്ടാക്കുന്നതിനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാനും 50,000 ടണ്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

100 ആശുപത്രികളില്‍ ഓക്സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പി.എം.കെയേഴ്‌സ് ഫണ്ടില്‍നിന്ന് സഹായം നല്‍കും.