കൊവിഡിന്റെ രണ്ടാവരവിലുണ്ടായ തീവ്രവ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയുമായി രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പികളിലെത്തുന്ന മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം.

മാളുകളിലും, മാര്‍ക്കറ്റുകളിലും നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും. പൊതു സ്വകാര്യ പരിപാടികള്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കണം. തീയറ്ററുകളും ഹോട്ടലുകളും ഒമ്ബത് മണിക്ക് അടക്കണം. തീയറ്ററുകളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാണ് അനുമതി. കൂടുതല്‍ വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷന്‍ ഊര്‍ജിതമാക്കും. വ്യാപകമായ പരിശോധന, കര്‍ശന നിയന്ത്രണം ഊര്‍ജിതമായ വാക്സിനേഷന്‍ എന്നിവയിലൂടെ കൊവിഡ് വ്യാപനത്തെ തടയുകയാണ് ലക്ഷ്യം.