ന്യു യോർക്ക്: അമേരിക്കയിലെ ആദ്യ കുടിയേറ്റക്കാരിൽ ഒരാളായിരുന്ന പവിൻ സി കോന്നാത് കേരളത്തിൽ ഏപ്രിൽ 13-നു നിര്യാതനായി. ന്യൂ യോർക്കിലെ ന്യൂറോഷലിൽ ആയിരുന്നു താമസം. ഇന്ത്യൻ മിലിട്ടറിയിലും ജോലി നോക്കിയിരുന്നു. അമേരിക്കയിൽ നിന്നും റിട്ടയർമെന്റിന് ശേഷം കേരളത്തിൽ വിശ്രമ ജീവിതം നയിച്ച് വന്ന അദ്ദേഹം മികച്ച ബിസിനസ്സ്കാരനും ആയിരുന്നു. ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്ന അദ്ദേഹം ഔവർ ലേഡി ഓഫ് പെർപ്പച്ചുവൽ ഹെൽത് സ്ഥാപിച്ചത് വളരെ പ്രശംസിനിയാമായിരുന്നു.

ചാലക്കുടി കോന്നാത് വീട്ടിൽ തങ്കമ്മ കോന്നാത് ആണ് ഭാര്യ.മക്കൾ : സുനിൽ, സീന. മരുമക്കൾ: ടെന്നി , റേച്ചൽ. കൊച്ചുമക്കൾ: ജോഷ്വ , ജോർഡൻ, കാരിസ് , ക്രിസ്റ്റ , കാലേബ് .