അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനികരെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 2001ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11 നുള്ളില്‍ എല്ലാ സൈനികരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിയ്ക്കുമെന്നാണ് ജോ ബൈഡന്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ അഫ്ഗാനിസ്ഥാനില്‍ 3500 അമേരിക്കന്‍ സൈനികരാണുള്ളത്. 9600 വിദേശ സൈനികരുമുണ്ട്. അഫ്ഗാന്‍ യുദ്ധം തുടങ്ങിയതിന് ശേഷം അമേരിക്കയില്‍ നാല് പ്രസിഡന്റുമാരാണ് അധികാരത്തില്‍ എത്തിയത്. അഞ്ചാമതൊരു പ്രസിഡന്റിന് കൂടി യുദ്ധത്തിന്റെ ചുമതല കൈമാറാന്‍ താന്‍ ഒരുക്കമല്ലെന്നും ചരിത്രത്തില്‍ത്തന്നെ ഇടം പിടിച്ച നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.