മലപ്പുറം: ജില്ലയില്‍ ഒരു ദിവസത്തേക്ക്​ കൂടി മാത്രമാണ്​ കോവിഡ്​ വാക്​സിന്‍ അ​വശേഷിക്കുന്നതെന്ന്​ ജില്ല മെഡിക്കല്‍ ഒാഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നിലവില്‍ വാക്​സിന്‍ ക്ഷാമത്തെ തുടര്‍ന്ന്​ എവിടെയും ​കേന്ദ്രങ്ങള്‍ അടച്ചിട്ടില്ല. 58,000ത്തോളം ഡോസ്​ വാക്​സിന്‍ മാത്രമാണ്​ അവശേഷിക്കുന്നത്​.

ജില്ലയില്‍ 117 സര്‍ക്കാര്‍ ആശുപത്രികളിലും 48 സ്വകാര്യ കേന്ദ്രങ്ങളിലുമാണ്​ വാക്​സില്‍ നല്‍കുന്നത്​. എല്ലാ പഞ്ചായത്തുകളിലും വാക്​സിന്‍ ലഭ്യമാണെങ്കിലും പരമാവധി 700 ഡോസ്​ മാത്രമാണ്​ ഒരു കേന്ദ്രത്തിലുള്ളത്​. മെഗാ ക്യാമ്ബുകള്‍ നടത്താന്‍ ആവശ്യമായ വാക്​സിന്‍ നിലവില്‍ ലഭ്യമല്ല. പുതുതായി അനുവദിച്ചില്ലെങ്കില്‍ ജില്ലയിലും കേന്ദ്രങ്ങള്‍ അടക്കേണ്ടിവരും.