രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,038 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആദ്യമായാണ് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്.

പ്രതിദിന കൊവിഡ് കേസ് ഇന്നലെ 1.84 ലക്ഷത്തിലധികമായിരുന്നു. തുടർച്ചയായ ഒരാഴ്ച ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം. പ്രതിദിന മരണ നിരക്ക് ഇന്നലെ ആയിരം പിന്നിട്ടിരുന്നു. രോഗബാധ നിരക്ക് ഈയാഴ്ച രൂക്ഷമാകാനാണ് സാധ്യതയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിതീവ്രമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് ബാധിതർ. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കൊവിഡ് വ്യാപനം തീവ്രമാണ്. കേരളത്തിൽ ഇന്നലെ എണ്ണായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.