വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി. 131 ഓളം വാക്‌സിനേൻ കേന്ദ്രങ്ങളാണ് പൂട്ടിയത്. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പും പൂട്ടി. ഇതേ തുടർന്ന് കുത്തിവയ്പ് എടുക്കാൻ എത്തിയവർ വാക്‌സിൻ സ്വീകരിക്കാതെ മടങ്ങി

അതേസമയം, അഞ്ച് ലക്ഷത്തോളം ഡോസ് വാക്‌സിൻ ഇന്ന് സംസ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വാക്‌സിൻ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.