സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ഇന്നലെ 8778 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂർ 748, തിരുവനന്തപുരം 666, തൃശൂർ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസർഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്.