ന്യൂഡല്‍ഹി: വാക്‌സിന്‍ ലഭ്യതയില്‍ ആരും പിന്നിലാകില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഇന്ത്യയുടെ ‘വാക്‌സിന്‍ മൈത്രി’ നയമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.

തുല്യത ഉറപ്പാക്കുന്ന തരത്തിലാണ് ഇന്ത്യ ആഗോളവത്കരണത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നത്. ആഗോളവത്കരണത്തോട് ആത്മാര്‍ഥമായ സമീപനം സ്വീകരിക്കുന്ന രാജ്യങ്ങള്‍ തുല്യത ഉറപ്പാക്കുന്ന തരത്തിലാണ് നടപടികള്‍ സ്വീകരിക്കേണ്ടത്.

ആരും പിന്നിലായിപ്പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വിവിധ ലോകരാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളെ സൂചിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു